ന്യൂഡല്‍ഹി: മുഖംമൂടി ധാരികള്‍ ജെഎന്‍യുവില്‍ ആക്രമണം അഴിച്ചു വിട്ട സംഭവത്തില്‍ ഡല്‍ഹി പൊലീസ് നാടകം കളിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പൊലീസ് പുറത്തു വിട്ട പ്രതികളുടെ പട്ടികയില്‍ ഏഴ് പേരും ഇടത് വിദ്യാര്‍ത്ഥി സംഘടനകളിലുള്ളവര്‍. വെറും രണ്ട് പേര്‍ മാത്രമാണ് എബിവിപി പ്രവര്‍ത്തകര്‍.
ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ തടസപ്പെടുത്താനുള്ള തീരുമാനമാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, പൊലീസിനെ സംശയമുണ്ടെന്ന തരത്തില്‍ പ്രതികരണവുമായി നേരത്തെ തന്നെ വിദ്യാര്‍ത്ഥി യൂണിയന്‍ രംഗത്ത് വന്നിരുന്നു. പൊലീസ് അമിത് ഷായ്ക്ക് വേണ്ടി നാടകം കളിക്കുകയാണെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടത് പക്ഷ അനുഭാവികളും ആരോപണം ഉന്നയിച്ചിരുന്നു.
‘രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. തെറ്റ് ചെയ്തിട്ടില്ല. വൈസ് ചാന്‍സലര്‍ എബിവിപി പ്രവര്‍ത്തകനെ പോലെയാണ് പെരുമാറുന്നത്. തെറ്റ് ചെയ്യാത്തത് കൊണ്ട് ഭയമില്ല’ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ഐഷെയെയും പൊലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.