JNU president Kanhaiya Kumar to campaign for West Bengal, Kerala Assembly polls

ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിന് വേണ്ടി രംഗത്തിറങ്ങുമെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍മ്പ് ഇക്കാര്യം Express Kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യദ്രോഹികളാകാന്‍ കഴിയില്ലെന്നും ജെഎന്‍യുവിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ലെന്നും ഗൂഢാലോചന നടക്കുന്നുവെന്നും കനയ്യ കുമാര്‍ ആരോപിച്ചു.

രോഹിത് വെമൂലയുടെ ആത്മഹത്യ വൃഥാവിലാകില്ല. ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വിപ്ലവം ആരംഭിച്ചാല്‍ ഭരണകൂടം അതിനെ തകര്‍ക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ജനങ്ങളെ അടിച്ചമര്‍ത്തനാണ് രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കുന്നത്. ബ്രിട്ടീഷുകാരും രാജ്യദ്രോഹമെന്ന പദം ഉപയോഗിച്ചത് ജനങ്ങളെ അടിച്ചമര്‍ത്താനാണ്. കര്‍ഷകരുടെയും ജവാന്‍മാരുടെയും രോഹിത് വെമുലയുടെയും ജീവത്യാഗം വെറുതെയാവില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.

കനയ്യ പ്രചരണത്തിന് ഇറങ്ങുമെന്ന വാര്‍ത്ത ഇടതുപക്ഷ അണികള്‍ക്ക് ആവേശമുണര്‍ത്തുന്നതാണ്.

കേരളത്തിലും ബംഗാളിലും പരമാവധി തിരഞ്ഞെടുപ്പ് റാലികളില്‍ കനയ്യയെ പങ്കെടുപ്പിക്കാനാണ് ഇടത് നേതൃത്വത്തിന്റെ തീരുമാനം.

Top