ഫീസ് വര്‍ധന : ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ രാഷ്ട്രപതി ഭവനിലേക്കുള്ള മാര്‍ച്ച് ഇന്ന്

ന്യൂഡല്‍ഹി : ജെഎൻയു വിദ്യാർത്ഥികൾ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് ലോങ് മാർച്ച് നടത്തും. ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക, വി സിയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർത്ഥികളുടെ മാർച്ച്.

ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കാത്ത നടപടിക്കെതിരെ കനത്ത പ്രതിഷേധമാണ് ജെ.എന്‍.യുവില്‍ അരങ്ങേറുന്നത്. ഹോസ്റ്റല്‍ ഫീസ് വര്‍ധന അടക്കമുള്ള സര്‍വകലാശാല തീരുമാനത്തിനെതിരെ രണ്ട് പാര്‍ലമെന്റ് മാര്‍ച്ചും ഇതിനകം വിദ്യാര്‍ഥികള്‍ നടത്തി.

സമരത്തെത്തുടര്‍ന്ന് ഫീസ് രണ്ട് തവണ ഭാഗികമായി സര്‍വകലാശാല കുറച്ചിരുന്നു. എന്നാല്‍ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.

Top