ഇസ്ലാമാബാദ്: ജെഎന്‍യു വിഷയത്തില്‍ ആഭ്യന്തര മന്ത്രിക്കെതിരെ ലഷ്‌കറെ ത്വയ്ബ നേതാവ് ഹഫീസ് സയ്യിദ് രംഗത്ത്.
വ്യാജ ട്വിറ്റര്‍ അക്കൗണ്ട് മുന്‍നിര്‍ത്തി ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണത്തിനു പിറകില്‍ താനാണെന്ന് പറഞ്ഞ ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുടെ നിലപാട് സ്വന്തം ജനങ്ങളെ മണ്ടന്‍മാരാക്കുന്നതിനുളള നല്ല ഉദാഹരണമാണെന്ന് ഹഫീസ് പറഞ്ഞു.
ട്വിറ്ററിലൂടെ തന്നെയാണ് ഹഫീസ് സയ്യിദ് ആഭ്യന്തര മന്ത്രിക്കെതിരെ രംഗത്ത് വന്നത്.
ജെഎന്‍യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിന് ഹഫീസ് സയ്യിദിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഇന്നലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഹഫീസ് സയ്യിദിന്റെ പേരിലുളള വ്യാജ ട്വിറ്ററില്‍ വന്ന ട്വീറ്റ് മുന്‍നിര്‍ത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന
കശ്മീരികള്‍ അവരുടെ ഉറച്ച തീരുമാനത്തിലൂടെ ചരിത്രം രചിക്കുകയാണ്. അവിടുത്തെ യുവാക്കള്‍ ആരുടെ ഉത്തരവുകളെയും അനുസരിക്കില്ല, കടുത്ത പീഡനങ്ങള്‍ വേണ്ടുവോളം ഏറ്റുവാങ്ങേണ്ടി വന്നതിനാല്‍ അവര്‍ ഇപ്പോള്‍ പിന്‍വലിഞ്ഞാലും പൂര്‍വസ്ഥിതി പ്രാപിക്കുമെന്നും ഹഫീസ് സയ്യിദ് ട്വിറ്ററില്‍ കുറിച്ചു.
പാകിസ്താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ശ്രീനഗറില്‍ നിന്നും ഡല്‍ഹിവരെ മുഴങ്ങുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെയ്ക്കാന്‍ കഴിയില്ല.
പാകിസ്താനോടുളള ശത്രുതയുടെയും വെറുപ്പിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ഹഫീസ് ട്വീറ്റില്‍ വ്യക്തമാക്കി.