ന്യൂഡല്‍ഹി: ഫെബ്രുവരി 9ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയ്ക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദ് അടക്കമുള്‌ലവരെയാണ് പൊലീസ് തിരയുന്നത്.
ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലെയും അധികൃതര്‍ക്ക് പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകര്‍ അടക്കമുള്ളവരുടേയും സുരക്ഷാ ജീവനക്കാരുടേയും മൊഴി എടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.