ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിന്റെ ഭീകര വിരുദ്ധ സംഘം.
ഇക്കാര്യം ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് ആര്‍എസ്എസ് പരാതി നല്കിയിരിക്കുന്നത്.
പാര്‍ലമെന്റ് ആക്രമണ കേസ് സൂത്രധാരന്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി ജെഎന്‍യു കാമ്പസില്‍ സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവം വിവാദമായതോടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കാമ്പസില്‍ സന്ദര്‍ശം നടത്തി.
വിദ്യാര്‍ഥി യൂണിയല്‍ പ്രസിഡന്റിന്റെ അറസ്റ്റിനെതിരേ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നിരുന്നു. കാമ്പസിലെ കാവി പുതപ്പിക്കാനുള്ള ആര്‍എസ്എസ് നീക്കമാണ് കേസിനു പിന്നിലെന്ന് യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയെ കാമ്പസില്‍വച്ച് കൈയേറ്റം ചെയ്‌തെന്ന പരാതിയും ഉണ്ടായിട്ടുണ്ട്.