ന്യൂഡല്‍ഹി: തന്റെ മകന്‍ കസ്റ്റഡിയില്‍ മരിച്ചാല്‍ ആര് ഉത്തരം പറയുമെന്നു കനയ്യകുമാറിന്റെ മാതാവ് മീനാദേവി. കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണു മീനാദേവിയുടെ ചോദ്യം.
ഇതിനിടെ, വസതിയില്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കം കനയ്യകുമാറിന്റെ പിതാവ് നിരസിച്ചു. തങ്ങള്‍ക്കൊപ്പം ഗ്രാമം മുഴുവനുമുണ്ട്. പൊലീസിന്റെ സംരക്ഷണം വേണ്ടെന്നും അവര്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയില്‍ കനയ്യയെ ഹാജരാക്കിയപ്പോള്‍ അഭിഭാഷകര്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാക്കിയിരുന്നു.