ജെഎന്‍യു സംഭവം; പരിക്കേറ്റ ഐഷെയെ പ്രതിയാക്കുന്നു? പൊലീസിന്റെ ഉദ്ദേശം എന്ത്…

ന്യൂഡല്‍ഹി: ജെഎന്‍യുവിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഐഷെ ഘോഷിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് വേണ്ടി ഈ ആഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

മുഖംമൂടി അക്രമി സംഘത്തിലെ ഭൂരിഭാഗം പേരും ജെഎന്‍യുവിന് പുറത്തുള്ള എബിവിപി പ്രവര്‍ത്തകരാണെന്ന വിവരം ഒരു ഇംഗ്‌ളീഷ് ചാനല്‍ പുറത്തുവിട്ടിരുന്നു. മാത്രമല്ല പൊലീസിനും വിവരം ലഭിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഏഴുപേര്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളും രണ്ടുപേര്‍ ജെഎന്‍യുവിലെ തന്നെ എബിവിപി പ്രവര്‍ത്തകരുമായിരുന്നു. അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന വാട്‌സപ്പ് സന്ദേശങ്ങളുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ഇതിലെ പലരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും ആരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം, കുറ്റക്കാരെ പിടികൂടാതെ കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നാണ് ജെഎന്‍യു യൂണിന്‍ നേതാക്കളുടെ ആരോപണം.

Top