ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയെ മയക്കമരുന്ന് നല്‍കിയശേഷം കൂട്ടബലാല്‍സംഗം ചെയ്തു.
ജെ.എന്‍.യുലിലെ രണ്ടാം വര്‍ഷ ബി.എ.വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. തെക്കന്‍ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഒരു ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തവാബ് അഹമ്മദ് (27), സുലൈമാന്‍ അഹമ്മദി (31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ: കഴിഞ്ഞയാഴ്ച ഹൗസ് ഖാസ് ഗ്രാമത്തിലെ ഒരു പബ്ബില്‍ വെച്ചാണ് പരാതിക്കാരി പ്രതികളിലൊരാളായ തവാബിനെ പരിചയപ്പെടുന്നത്. പബ്ബില്‍ വച്ച് ഇരുവരും മൊബൈല്‍ നമ്പര്‍ കൈമാറി. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയേയും സുഹൃത്തിനേയും ഗ്രീന്‍ പാര്‍ക്കിലെ ഫ്‌ളാറ്റില്‍ പാര്‍ട്ടിക്ക് ക്ഷണിക്കുകയായിരുന്നു. തവാബിന്റെ സുഹൃത്തുക്കളായ സുലൈമാന്‍, സിദ്ധാന്ത്, പ്രത്യുഷ എന്നിവര്‍ പാര്‍ട്ടിക്കെത്തിയിരുന്നു.
സുഹൃത്തിനെ ജെഎന്‍യുവില്‍ കൊണ്ടാക്കിയ ശേഷം തവാബിന്റെ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മദ്യപിക്കുകയും ചെയ്തു. രാവിലെ കണ്ണു തുറന്നപ്പോഴാണ് സുലൈമാനും തവാബും തന്നെ ബലാല്‍സംഗം ചെയ്ത വിവരം ഇവര്‍ മനസിലാക്കുന്നത്. തുടര്‍ന്ന് കോളേജ് ഹോസ്റ്റലിലേക്ക് പോയ പെണ്‍കുട്ടി വിവരം രണ്ട് സുഹൃത്തുക്കളോട് പറഞ്ഞു. ഇവരാണ് വിദ്യാര്‍ത്ഥിനിയെ സഫ്ദര്‍ജങ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്.
വാബ് അഹമ്മദ്, സുലൈമാന്‍ അഹമ്മദി എന്നിവര്‍ അഫ്ഗാന്‍ പൗരന്മാരാണ്. അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണറുടെ കാര്‍ഡുപയോഗിച്ചാണ് രണ്ടുപേരും ഡല്‍ഹിയില്‍ താമസിച്ചുവന്നിരുന്നതെന്ന് ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ചിന്മോയ് ബിസ്വാള്‍ പറഞ്ഞു. ഇതില്‍ തവാബ് ഒരു ഇവന്റ് മാനേജറായി ജോലി ചെയ്തുവരികയാണ്.