ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ അക്രമി തോക്ക് ചൂണ്ടി. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പരിപാടിക്ക് എത്തിയതായിരുന്നു ഉമര്‍. ആളുകള്‍ കൂടിയതോടെ ആക്രമി തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. വെടിവെപ്പില്‍ ഉമര്‍ഖാലിദിന് പരിക്കേറ്റിട്ടില്ല.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ടുവര്‍ഷം മുമ്പ് ജെഎന്‍യുവില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ വലിയ തോതിലുള്ള പ്രചാരണമാണ് ഉമര്‍ഖാലിദിന് നേരെ നടന്നിരുന്നത്.
അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഡല്‍ഹിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു.