ന്യൂഡല്‍ഹി: ജെഎന്‍യു സംഭവത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച് മൂന്നു ചാനലുകള്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസ് അയച്ചു. തുടര്‍ നടപടികള്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ശേഷമുണ്ടാകും.
ഈ വ്യാജ വീഡിയോയുടെ പശ്ചാത്തലത്തിലാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരായി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയെക്കുറിച്ചുള്ള ഏഴു വീഡിയോകളില്‍ രണ്ടെണ്ണമായിരുന്നു വ്യാജം. ഈ വീഡിയോ പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കനയ്യ കുമാര്‍ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടില്ലെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ നിയമനടപടികളിലേക്ക് കടന്നത്.