46 വര്‍ഷങ്ങള്‍ക്ക് ശേഷം ബിരുദദാന സമ്മേളനം നടത്താനൊരുങ്ങി ജെ എന്‍ യു

jnu

ന്യൂഡല്‍ഹി: നീണ്ട 46 വര്‍ഷങ്ങള്‍ക്ക് ശേഷം ബിരുദദാന സമ്മേളനം നടത്താനൊരുങ്ങി ജവര്‍ഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല. സര്‍വകലാശാല ചരിത്രത്തില്‍ തന്നെ രണ്ടാമത്തെ ബിരുദദാന സമ്മേളനം ആണ് ആഗസ്റ്റ് 8 ന് നടക്കാന്‍ പോകുന്നത്. 2018 ജൂണ്‍ 30 ന് മുന്നേ പിഎച്ച്ഡി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാവും ചടങ്ങെന്ന് സര്‍വകലാശാല പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്.

1969 ല്‍ സ്ഥാപിതമായ ജെ എന്‍ യു വില്‍ ആകെ ഒരു തവണ മാത്രമേ ബിരുദദാന സമ്മേളനം നടന്നിട്ടുള്ളു. അതും സ്ഥാപിതമായി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും 1972 ല്‍. പ്രമുഖ പത്രപ്രവര്‍ത്തകനും, വിദ്യഭ്യാസ പണ്ഡിതനുമായ ഗോപാലസ്വാമി പാര്‍ത്ഥസാരഥിയായിരുന്നു അന്നത്തെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍.

അലിഗഢ് യൂണിവേഴ്‌സിറ്റിയുടെ 65ാമത് ബിരുദദാന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആയിരുന്നു മുഖ്യാതിഥി. എന്നാല്‍ ജെ എന്‍ യു വില്‍ അദ്ദേഹം ഉണ്ടാവുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

Top