ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്ന് ജെഎന്‍യു കാമ്പസ് സന്ദര്‍ശിക്കില്ല. സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണ് സന്ദര്‍ശനം റദ്ദാക്കിയത്. വി.എസ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പകരം വൃന്ദ കാരാട്ട് ജെഎന്‍യു സന്ദര്‍ശിക്കും.
ജെഎന്‍യുവില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അനിശ്ചിതകാല സമരം തുടരുകയാണ്. സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരായ പ്രതിഷേധം ഓരോ ദിനവും കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. അതിരൂക്ഷമായ പ്രതിഷേധങ്ങള്‍ക്കാണ് തലസ്ഥാനത്തെ പ്രധാന കാമ്പസ് വേദിയാകുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതാണ് പ്രക്ഷോഭം ശക്തമാകാന്‍ കാരണം.