ജെഎന്‍യു സംഭവം; 2 വിദ്യാര്‍ത്ഥികളോട് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ മുഖം മൂടി ധാരികള്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് വിദ്യാര്‍ത്ഥികളോട് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ചുന്‍ചുന്‍ കുമാര്‍, ഡോളന്‍ സമന്ത എന്നിവര്‍ക്കാണ് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചത്.

ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി കോമള്‍ ശര്‍മ്മ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി.

ജെഎന്‍യുവില്‍ ആക്രമണം നടത്താന്‍ നേതൃത്വം നല്‍കുകയും ആഹ്വാനം ചെയ്യുകയും ചെയ്തുവെന്ന് സംശയിക്കുന്ന ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ്, യുണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ് എന്നീ രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ഇന്നലെ പൊലീസിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു

കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് മുഖമൂടി ധാരികള്‍ ക്യാമ്പസിലെത്തി അക്രമം അഴിച്ച് വിട്ടത്.എബിവിപിയാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നേരത്തെ തന്നെ ആരോപിച്ചിരുന്നു. അക്രമത്തില്‍ 34ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഷോഷിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.

Top