ജെഎന്‍യു തെരഞ്ഞെടുപ്പ്; ഇടത് വിദ്യാര്‍ഥി സഖ്യത്തിന് വന്‍ മുന്നേറ്റം

ന്യൂഡല്‍ഹി : ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫലം പുറത്ത് വന്നുകൊണ്ടിരിക്കുന്ന എല്ലാ സീറ്റുകളിലും ഇടത് വിദ്യാര്‍ഥി യൂണിയന്‍ സ്ഥാനാര്‍ഥികള്‍ മികച്ച വോട്ട് ഷെയറോടെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

കേന്ദ്ര പാനലിലേക്കുള്ള നാല് സീറ്റിലേക്കും ഇടത് സഖ്യസ്ഥാനാര്‍ഥികള്‍ മികച്ച മുന്നേറ്റമാണ്. രണ്ട് പഠനവകുപ്പുകളിലായി പത്ത് ശതമാനം വോട്ടുകള്‍ മാത്രം എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ 150 നും 200 മുകളില്‍ ഭൂരിപക്ഷമാണ് ഇടത് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എസ്എഫ്ഐ സ്ഥാനാര്‍ഥി അയേഷ് ഖോഷിന് 350 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 178 വോട്ടുകള്‍ ലഭിച്ചു. രണ്ടാം സ്ഥനത്തുള്ള എബിവിപി സ്ഥാനാര്‍ഥിക്ക് 58 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്.

ബപ്സ ഫ്രറ്റേണിറ്റി സഖ്യവും എബിവിപിയുമാണ് തരെഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന്റെ മുഖ്യ എതിരാളികള്‍. എന്‍ എസ് യു ഐ മത്സരിക്കുന്നുണ്ടെങ്കിലും കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്ന മത്സരം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജെഎന്‍യുവില്‍ മികച്ച ഭൂരിപക്ഷത്തില്‍ ഇടത് വിദ്യാര്‍ഥി സഖ്യം അധികാരത്തില്‍ വരുമെന്നാണ് ആദ്യ ഫലസൂചനകല്‍ നല്‍കുന്ന പ്രതീക്ഷ

Top