ജോക്കര്‍ വേഷം തന്റെ മാനസിക നിലയെ വല്ലാതെ സ്വാധീനിച്ചു; ഹ്വാക്കിന്‍ ഫീനിക്‌സ്

ഹ്വാക്കിന്‍ ഫീനിക്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോക്കറിന്റെ ട്രെയ്ലര്‍ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ നേരിട്ട വെല്ലുവിളികള്‍ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ് താരം.

ജോക്കര്‍ എന്ന വേഷം തനിക്ക് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്നും തന്റെ മാനസിക നിലയെ കഥാപാത്രം വല്ലാതെ സ്വാധീനിച്ചുവെന്നും ഹ്വാക്കിന്‍ ഫീനിക്സ് പറയുന്നു. ‘അഭിനയിക്കുമ്പോള്‍ ഒരു കഥാപാത്രം മാനസികമായി സ്വാധീനിച്ചാല്‍ അത് നമ്മളെ ഭ്രാന്തമാക്കും. ജോക്കര്‍ എന്നെയും ഭ്രാന്തനാക്കി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി 23 കിലോ ഭാരമാണ് ഞാന്‍ കുറച്ചത്.

ടോഡ് ഫിലിപ്സ് എനിക്ക് ജോക്കറിന്റെ ഒരു കോമിക് ബുക്ക് തന്നിരുന്നു. ആ പുസ്തകം എന്നെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്താന്‍ പ്രേരിപ്പിച്ചു. അത് വായിച്ചു തീര്‍ത്ത ശേഷമാണ് എനിക്ക് ജോക്കറെ പൂര്‍ണമായി മനസ്സിലായത്. എനിക്ക് തോന്നുന്നത് ഒരു അഭിനേതാവില്‍ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളുടെയും ഒരംശം ഒളിച്ചിരിപ്പുണ്ട്. അത് കണ്ടെത്തുക മാത്രമാണ് അയാളുടെ ജോലി. ചിത്രീകരണം പുരോഗമിക്കും തോറും ഞാന്‍ എന്നിലെ പുതിയ വ്യക്തിത്വത്തെ കണ്ടെത്തുകയായിരുന്നു. ഷൂട്ടിങ് അവസാനിക്കുന്നതുവരെ അയാള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു’ എന്നും താരം പറയുന്നു. സ്റ്റാര്‍ഡ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്ത്രതെയാണ് ഹ്വാക്കിന്‍ ഫീനിക്സ് അവതരിപ്പിക്കുന്നത്.

Top