ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് നാല് ലക്ഷം പേര്‍ക്ക് വരെ തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയെന്ന് കണക്കുകള്‍. പ്രമുഖ കമ്പനികള്‍ ഒക്കെയും നിലവില്‍ നഷ്ടത്തിലേക്ക് എത്തിയിട്ടുണ്ട്. കാര്‍ കമ്പനികള്‍ക്കാണ് ഭീമ നഷ്ടം സംഭവിച്ചിരിക്കുന്നത്. പല കമ്പനികളും ഇതിനകം ഉത്പാദനം കുറച്ചുകൊണ്ടിരിക്കുകയാണ്.
വര്‍ഷാവസാനം ആയതിനാല്‍ പല കമ്പനികളും മെയിന്റനന്‍സ് ദിവസങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വ്യാപാരം അടക്കം വിവിധ മേഘലകളില്‍ നിന്നായി നാല് ലക്ഷം ആളുകളുടെ വരുമാനം നഷ്ടമാകാനാണ് സാധ്യത.
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ എഴുപത് ശതമാനവും ക്യാഷ് ഓണ്‍ ഡെലിവറി ആയിരുന്നു. എന്നാല്‍ നോട്ട് നിരോധത്തോടെ ഇത് പൂര്‍ണമായും താറുമാറായിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ തന്നെയാണ് സജീവവും. ഇത് തന്നെയാവും ഇനി തുടരുവാനും സാധ്യത. അങ്ങിനെ എങ്കില്‍ സാമ്പത്തിക നിരൂപകരുടെ അഭിപ്രായത്തില്‍ ഇരുപത് ശതമാനം ആളുകളുടെ തൊഴില്‍ നഷ്ടമാവും അതായത് രണ്ട് ലക്ഷം ആളുകളുടെത്.
കാര്‍ കമ്പനികളുടെ കഴിഞ്ഞ നാല്പത്തിമൂന്ന്! മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിപണനമാണ് ഇക്കഴിഞ്ഞ മാസം നടന്നിരിക്കുന്നത്. മാരുതി, ഹോണ്ട, ഹ്യൂണ്ടായി, മാഹേന്ദ്ര, നിസാന്‍ തുടങ്ങി പ്രമുഖ കമ്പനികളെല്ലാം തൊഴില്‍ സമയങ്ങള്‍ ആഴ്ചയില്‍ നാല് ദിവസങ്ങളായി ചുരുക്കിയിട്ടുണ്ട്. അത് പോലെ തന്നെ റിയാല്‍ എസ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ തുടങ്ങിയ മേഘലകളിലും ഇരുപത് ശതമാനത്തോളം പിരിച്ച് വിടലുകള്‍ ഉണ്ടാവും.
ഇതിനായി ചൂണ്ടി കാണിക്കുന്ന വാദങ്ങള്‍ നിലവിലെ നിരോധിക്കപ്പെട്ട പതിനഞ്ച് ലക്ഷം കോടി നോട്ടുകളില്‍ ഇതുവരെ നാല് ലക്ഷം കോടി മാത്രമാണ് അച്ചടിക്കപ്പെട്ടിട്ടുള്ളൂ. ഇനി ഒന്‍പത് ലക്ഷം കോടി രൂപയുടെ നോട്ടുകളെ ആകെ അച്ചടിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്നുമാണ് സാമ്പത്തിക വൃത്തങ്ങള്‍ പറയുന്നത്. ബാക്കി ഉള്ളവ പ്ലാസ്റ്റിക് നോട്ടിലെക്കും ഓണ്‍ലൈന്‍ രംഗങ്ങളിലേക്കും മാറും എന്നാണു സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍.
ഇങ്ങനെ എങ്കില്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഒന്ന് മുതല്‍ രണ്ട് വരെ ഇടിവുണ്ടായെക്കും. ഇതിന്റെ പ്രതിഫലനം ആവും തൊഴില്‍ മേഘലയിലെക്കും ബാധിക്കുക.