സരിത നായർക്കെതിരെ തൊഴിൽ വാഗ്ദാന തട്ടിപ്പിന് കേസ്

തിരുവനന്തപുരം : സരിത നായർക്ക് എതിരെ വീണ്ടും പൊലീസ് കേസ്. തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് സരിത എസ് നായർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പതിനൊന്ന് ലക്ഷം തട്ടിയെന്നാണ് കേസ്. ഇടനിലക്കാരായി പ്രവർത്തിച്ച രതീഷ്, ഷിജു എന്നിവരും കേസിൽ പ്രതികളാണ്. നെയ്യാറ്റിൻകര സ്വദേശിയുടെ പരാതിയിൻ മേലാണ് കേസെടുത്തിരിക്കുന്നത്.

Top