കണ്ണൂര്‍: ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ പി. സതീശന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് സഹോദരനും സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി.ശശി പറഞ്ഞു. കുടുംബവുമായി ബന്ധമില്ലാതെ ജീവിക്കുന്ന സതീശന്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ കുടുംബാംഗങ്ങളെ വേട്ടയാടുന്ന ശ്രമം വളരെ അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബാംഗങ്ങള്‍ക്ക് അപമാനം വരുത്തിവച്ച ഒട്ടേറെ നടപടികളുടെ പേരിലാണ് സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും പി.ശശി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞാണ് സതീശന്‍ പണം തട്ടിയത്.
ആശ്രിത നിയമനത്തിന്റെ പേരില്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോഴിക്കോട് കസബ പൊലീസാണ് സതീഷനം അറസ്റ്റ് ചെയ്ത്ത്. വീട്ടമ്മയുടെ പരാതിക്ക് പുറമെ നിരവധി പേര്‍ തങ്ങളും വഞ്ചിതരായെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.