കണ്ണൂര്‍: ജാതിയുടെ പേരില്‍ ജോലി നിഷേധിച്ചതായി പരാതി ഉന്നയിച്ച് യുവാവ്. ബ്രാഹ്മണനല്ലെന്ന കാരണം പറഞ്ഞാണ് നിയമന ഉത്തരവ് ലഭിച്ചിട്ടും കണ്ണൂര്‍ സ്വദേശിയായ യുവാവ് കെ. വി ഉണ്ണികൃഷ്ണന് ജോലി നിക്ഷേധിച്ചിരിക്കുന്നത്. ജാതിയുടെ പേരില്‍ ഉണ്ണികൃഷ്ണന് ക്ഷേത്രത്തിലെ ശാന്തിയുടെ ജോലി നിക്ഷേധിച്ചിരിക്കുകയാണ്.
കണ്ണൂര്‍ പട്ടുവത്തെ കുഞ്ഞുമതിലകം ക്ഷേത്രത്തില്‍ ഉണ്ണികൃഷ്ണന് ശാന്തിക്കാരനായി നിയമനം ലഭിച്ചിരുന്നു. മതിയായ യോഗ്യതയുണ്ടായിട്ടും ഉണ്ണികൃഷ്ണന് രണ്ടു വര്‍ഷമായി ജോലി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് പരാതി.
ബ്രാഹ്മണ വിഭാഗത്തിലാണ് ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടുന്നതെങ്കിലും ബ്രാഹ്മണരിലെ കീഴ്ജാതിയാണ് ഉണ്ണികൃഷ്ണന്റേത്. ജോലി നല്‍കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരായി ക്ഷേത്രം തന്ത്രി നിലപാടെടുക്കുന്നതാണ് തനിക്ക് ജോലി ലഭിക്കാതിരിക്കാന്‍ കാരണമെന്ന് കരുതുന്നതായി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.