വാഷിങ്ടൺ: ലോകത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം കൊവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്‌ത അമേരിക്കയിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച് സർക്കാർ. നിരവധി വാഗ്‌ദാനങ്ങൾ നൽകി ആളുകളെക്കൊണ്ട് വാക്‌സിനെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രസിഡൻ്റ് ജോ ബൈഡൻ ഏറ്റവും അവസാനമായി നടത്തിയ ഒരു പ്രസ്‌താവനയാണ് ഇപ്പോൾ വൈറലാകുന്നത്. “വാക്‌സിൻ സ്വീകരിക്കാൻ ആരും മടിക്കരുത്. ഒരു ബീയർ കുടിച്ച് കൂളായി വാക്‌സിനെടുത്ത് സമാധാനവും സന്തോഷവും കൈവരിക്കൂ” – എന്നായിരുന്നു അമേരിക്കൻ ജനതയോട് അദ്ദേഹം നടത്തിയ പ്രതികരണം.
അമേരിക്കൻ ജനസംഖ്യയുടെ പകുതിപ്പേരും കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതായി വൈറ്റ് ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡിൽ നിന്ന് സ്വാതന്ത്രം നേടാൻ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് ബൈഡൻ വ്യക്തമാക്കുകയും ചെയ്‌തു.