ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് നല്‍കാനുള്ള ജോലി എവിടെയാണെന്ന് ചോദിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയ്ക്കു പുറമെ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതേ പ്രസ്ഥാവനയുമായി രംഗത്ത്.
‘എവിടെയാണ് തൊഴില്‍’ ഇതേ ചോദ്യമാണ് രാജ്യത്തെ ജനങ്ങളും ചോദിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുവാണെന്നും അദ്ദേഹം വ്യക്തമാക്കി. സംവരണം നല്കിയാലും തൊഴില്‍ എവിടെയാണെന്ന് നിതിന്‍ ഗഡ്കരി ഞായറാഴ്ച ചോദിച്ചിരുന്നു. സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാഠ വിഭാഗക്കാര്‍ പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു ഗഡ്കരി ഇത്തരത്തില്‍ പ്രതികരിച്ചത്.