വെയില്‍ സിനിമ ഇനി ഇല്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്. ഷെയ്ന്‍ നിഗവും വെയില്‍ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം കാരണം ചിത്രം ഉപേക്ഷിക്കുകയാണൊണ് നിര്‍മാതാവ് ജോബി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.
‘സ്‌നേഹിതരെ, ആദ്യമായി നമ്മുടെ ഗുഡ് വില്‍ തുടങ്ങിവെച്ച ഒരു സിനിമ, വെയില്‍ വേണ്ട എന്ന് വയ്ക്കുകയാണ്, ഗുഡ് വില്‍ എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്.. കൂടെയുണ്ടാവണം സ്‌നേഹത്തോടെ.’ജോബി ജോര്‍ജ് കുറിച്ചു.
ഷെയ്‌നുമായി ബന്ധപ്പെട്ട രണ്ട് സിനിമാ പ്രൊജക്ടുകളും ഉപേക്ഷിക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളാണ് വേണ്ടെന്നുവച്ചത്.
‘രണ്ട് സിനിമകള്‍ക്കുമായി ഏഴ് കോടി രൂപ ചെലവായി. ഷെയ്ന്‍ നഷ്ടം എന്ന് തിരിച്ച് തരുന്നോ അന്നുവരെ മലയാളത്തില്‍ ഷെയ്ന് ഒരു സിനിമയും നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ ഉണ്ടാകില്ല.’കുര്‍ബാനിയുടെ നിര്‍മാതാവ് മഹാ സുബൈര്‍ പറഞ്ഞു.
ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തും വരെ ഷെയ്‌നെ മറ്റു സിനിമകളില്‍ സഹകരിപ്പിക്കില്ലെന്നും അവര്‍ അറിയിച്ചു. കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന്‍ ചെയ്തതെന്നും നിര്‍മാതാക്കളുടെ സംഘടനാ നേതാക്കള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.