അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണ്ണ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് ജോ ബൈഡന്‍

2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11 ന് അകം എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

അഫ്ഗാന്‍ യുദ്ധം തുടങ്ങിയതിന് ശേഷം അമേരിക്കയില്‍ 4 പ്രസിഡന്റുമാര്‍ അധികാരത്തില്‍ എത്തി. അഞ്ചാമതൊരു പ്രസിഡന്റിനു കൂടി യുദ്ധചുമത കൈമാറാന്‍ താന്‍ തയ്യാറല്ലെന്നും അമേരിക്കന്‍ ചരിത്രത്തില്‍ത്തന്നെ നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്നും വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോ ബൈഡന്‍ പറഞ്ഞു.

3500 അമേരിക്കന്‍ സൈനികരാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. 9600 മറ്റ് വിദേശ സൈനികരുമുണ്ട്. മെയ് 1 മുതല്‍ സൈനിക പിന്മാറ്റം ആരംഭിക്കും. താലിബാനുമായി കഴിഞ്ഞവര്‍ഷം ട്രംപ് ഭരണകൂടം ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് സൈനിക പിന്മാറ്റം.

 

Top