ഫലസ്തീന്‍ ബാലനെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ജോ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ അനുകൂലി കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി പ്രസിഡന്റ് ജോ ബൈഡന്‍. വിദ്വേഷത്തിന്റെ ഈ ഭീതിദമായ പ്രവൃത്തിക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നമ്മള്‍ ആരാണ് എന്ന നമ്മുടെ അടിസ്ഥാനമൂല്യങ്ങള്‍ക്കെതിരാണ് ഇത്. ആ കുട്ടിയുടെ ഫലസ്തീന്‍ മുസ്ലിം കുടുംബം സമാധാനത്തോടെ ജീവിക്കാനും പഠിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള അഭയം തേടിയാണ് അമേരിക്കയിലേക്ക് വന്നത്. അമേരിക്കക്കാര്‍ എന്ന നിലയില്‍ ഇസ്ലാമോഫോബിയയെയും എല്ലാത്തരം മതാന്ധതയെയും വിദ്വേഷത്തെയും നിരാകരിക്കണം -ബെഡന്‍ പറഞ്ഞു. സംഭവത്തില്‍ അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡനും ഞെട്ടല്‍ രേഖപ്പെടുത്തി.

Top