മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ’ സംവിധായകൻ ജോഫിൻ ടി ചാക്കോ വിവാഹിതനായി.അൻസിയാണ് ജിഫിന്റെ വധു.
മമ്മൂട്ടിയ്ക്ക് ഒപ്പം മഞ്ജു വാര്യര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. ജോഫിന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം .ജിസ് ജോയിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജോഫിന്‍. ബി.ഉണ്ണിക്കൃഷ്ണന്, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘കുഞ്ഞിരാമായണം’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ്, ‘കോക്ക്ടെയില്‍’ എന്ന ജയസൂര്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയ ശ്യം മേനോന് എന്നിവര്‍ ചേര്‍ന്നാണ്. രാഹുൽ രാജണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിവഹിക്കുന്നത്.