ജനകീയ സിനിമയുടെ പ്രവാചകന്‍ ജോണ്‍ അബ്രഹാമിനെക്കുറിച്ച് സിനിമയൊരുങ്ങുന്നു

നകീയ സിനിമയുടെ പ്രവാചകനായി അറിയപ്പെട്ടിരുന്ന ജോണ്‍ അബ്രഹാമിനെക്കുറിച്ച് സിനിമയെത്തുന്നു. പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയ്ക്ക് ജോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജോണ്‍ മരിച്ച് 31 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സിനിമ പുറത്തെത്തുന്നത്. പ്രേം ചന്ദ് ആണ് സംവിധായകന്‍. പ്രേംചന്ദിന്റെ ജീവിത സഖിയും തിരക്കഥാകൃത്തും മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയുടെ നേതാക്കളില്‍ ഒരാളുമായ ദീദീ ദാമോദരനാണ് സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്.

john

പ്രേം ചന്ദിന്റെയും ദീദിയുടെയും മകള്‍ മുക്തയാണ് സിനിമയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കോഴിക്കോട് , കോട്ടയം ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.

ജോണ്‍ എബ്രഹാമിന്റെ ജീവിതത്തിനും മരണത്തിനൊപ്പം സഞ്ചരിച്ച വലിയൊരു നിര ആളുകളിലൂടെയാണ് സിനിമ രൂപപ്പെടുന്നത്. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത , ഹരിനാരായണന്‍, ഡോ. രാമചന്ദ്രന്‍ മൊകേരി, പ്രൊഫ: ശോഭീന്ദ്രന്‍, മധുമാസ്റ്റര്‍, അനിത, പ്രകാശ് ബാരെ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Top