ഭൂഷണ്‍ കുമാര്‍, നിഖില്‍ അദ്വാനി എന്നിവര്‍ക്കൊപ്പം തന്റെ പുതിയ ചിത്രമായ ബട്‌ല ഹൗസ് നിര്‍മ്മിക്കാന്‍ ജോണ്‍ എബ്രഹാം ഒരുങ്ങി കഴിഞ്ഞു. നിഖില്‍ അദ്വാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുമെന്ന് ഫിലിം വിമര്‍ശകനും ട്രേഡ് അനലിസ്റ്റുമാായ ടാരന്‍ ആദര്‍ഷ് ട്വിറ്ററിലൂടെ പങ്കുവെച്ചു. ഡല്‍ഹി, ജയ്പൂര്‍, ലക്‌നൗ, മുംബൈ, നേപ്പാള്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.
ഭട്‌ല ഹൗസ് ഏറ്റുമുട്ടല്‍ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. സെപ്റ്റംബര്‍ 19 നാണ് സംഭവം നടന്നത്. സെപ്റ്റംബര്‍ 13ന് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ 26 പേരുടെ മരണത്തിനു കാരണമായ സ്ഫോടന പരമ്പരയെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലാണ് ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളെന്നു സംശയിക്കുന്ന ഷഹസാദും മറ്റു നാലു പേരും ഒളിവില്‍ കഴിഞ്ഞിരുന്ന ബട്‌ല ഹൗസില്‍ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസും തീവ്രവാദികളും തമ്മില്‍ രണ്ട് മണിക്കൂറോളം ഏറ്റുമുട്ടലുണ്ടാവുകയും പോലീസുകാരനായ മോഹന്‍ ചന്ദ് ശര്‍മ്മ കൊല്ലപ്പെടുകയും ചെയ്തു.