കൊച്ചി: കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ജോണ്‍ ഫെര്‍ണാണ്ടസിനെ നിയോഗിക്കും.
രണ്ടാം തവണയാണ് ജോണ്‍ ഫെര്‍ണാണ്ടസ് നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായെത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. ഗവര്‍ണറുടെ വിജ്ഞാപനം ഉടനെയുണ്ടാകും.
ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോണ്‍, സി.പി.എമ്മിന്റെ പളളുരുത്തി ഏരിയ കമ്മിറ്റിയംഗം, കൊച്ചി ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1996-2001 ലെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തും ഇദ്ദേഹം നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.
നാടകകൃത്തും നോവലിസ്റ്റുമായ ജോണിന്റെ മൂന്ന് നാടക സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നോവലും പ്രസിദ്ധീകരിച്ചു.
അറിയപ്പെടുന്ന നാടകപ്രവര്‍ത്തകന്‍ കൂടിയായ ജോണിന്റെ ഏകാങ്ക നാടകങ്ങള്‍ക്ക് സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഇടക്കൊച്ചിയിലാണ് ഇദ്ദേഹത്തിന്റെ താമസം.