കാലിഫോര്‍ണിയ: ‘ഹോം എലോണ്‍’ സിനിമകളിലൂടെ ജനശ്രദ്ധ നേടിയ അമേരിക്കന്‍ നടന്‍ ജോണ്‍ ഹേഡ് (71) അന്തരിച്ചു.
കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലെ ഹോട്ടലില്‍ വെള്ളിയാഴ്ച ഇദ്ദേഹത്തെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ മരണകാരണം അറിവായിട്ടില്ല.
1970-കളിലാണ് അഭിനയരംഗത്തെത്തിയ ജോണ്‍ 1990-കളിലെ ‘ഹോം എലോണ്‍’ ചിത്രങ്ങളിലൂടെയാണ് ജനശ്രദ്ധ നേടിയത്. ചിത്രത്തില്‍ മക്ക്വലെ കള്‍ക്കിന്‍ അവതരിപ്പിച്ച ‘കെവിന്‍ മക്കലിസ്റ്റെര്‍’ എന്ന മിടുക്കന്‍ കുട്ടിയുടെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഇദ്ദേഹമാണ്.
കട്ടേഴ്സ് വേ, ഗ്ലാഡിയേറ്റര്‍ തുടങ്ങിയവയാണ് മറ്റു സിനിമകള്‍. നിരവധി നാടകങ്ങളിലും ടെലിവിഷന്‍ ഷോകളിലും ജോണ്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.