John Kerry’s statemtnt about pakistan

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനം അമര്‍ച്ച ചെയ്യുന്നതില്‍ പാകിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികള്‍ അപര്യാപ്തമാണെന്ന സൂചനയുമായി അമേരിക്ക.

ഭീകരത തുടച്ചു നീക്കുന്നതിന് പാകിസ്ഥാന്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടതെന്ന് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനെത്തിയ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.

പാകിസ്ഥാനിലെ തദ്ദേശീയരായ ഭീകരരുടെ പ്രവര്‍ത്തനം ഇന്ത്യയും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഏഷ്യന്‍ മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ഉയര്‍ത്തുകയാണെന്നും അദ്ദേഹം ഡല്‍ഹി ഐ.ഐ.ടി യിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെ വ്യക്തമാക്കി.

പാക് മണ്ണില്‍ നിന്ന് ഭീകരത ഇല്ലാതാക്കുന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി താന്‍ ചര്‍ച്ച ചെയ്തിരുന്നു. ഭീകരതയും ലഷ്‌കതറെ തയ്ബ, ഹഖാനി നെറ്റ്‌വര്‍ക്കുകള്‍ തകര്‍ക്കേണ്ടത് പാകിസ്ഥാന്റെ ചുമതലയാണ്.

അല്‍ക്വഇദ, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയ്ബ തീവ്രവാദികള്‍ക്കെതിരെ ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രമായി പോരാടാനാവില്ല. ലോകരാജ്യങ്ങള്‍ ഒരുമിച്ച് നിന്നാലെ ഭീകരതയെ അമര്‍ച്ച ചെയ്യാനാവൂ. ഈ വിഷയത്തില്‍ കഠിന ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത് കെറി പറഞ്ഞു.

ഭീകരത ഇല്ലാതാക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ കുറച്ച്കൂടി ആത്മാര്‍ത്ഥത കാണിക്കണം. അമേരിക്കയും മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരത ഇല്ലാതാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കേണ്ടത്. ഭീകര പ്രവര്‍ത്തനങ്ങള്‍ ബാധിക്കുന്നത് ഇന്ത്യയെ മാത്രമല്ല, അഫ്ഗാനിസ്ഥാനേയും കൂടിയാണെന്നും കെറി ചൂണ്ടിക്കാട്ടി.

Top