കുഞ്ചാക്കോ ബോബന്‍ ചിത്രം ശിക്കാരി ശംഭുവില്‍ പള്ളീലച്ചനായി ജോണി ആന്റണി

ര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭുവില്‍ പള്ളീലച്ചനായി സംവിധായകനായ ജോണി ആന്റണി.

പുതിയ കഥാപാത്രത്തിലൂടെ അഭിനയത്തിലേയ്ക്ക് കടക്കുകയാണ് ജോണി ആന്റണി.

ഫെയ്‌സ്ബുക്കിലൂടെയാണ് സംവിധായകാൻ അഭിനയത്തിലേയ്ക്ക് കടന്ന വിവരം അറിയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം . . .

എന്റെ കഴിഞ്ഞ ചിത്രമായ തോപ്പിൽ ജോപ്പന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് അതിന്റെ രചയിതാവായ നിഷാദ് ഞാൻ അഭിനയിക്കണം എന്നൊരു നിർദ്ദേശം മുന്നോട്ടു വെക്കുന്നത്.

അടുത്ത നിഷാദ് തിരക്കഥയെഴുതുന്ന ചിത്രം ചാക്കോച്ചനുമായി കമ്മിറ്റഡ് ആയിട്ടുണ്ടന്നും സുഗീത് ആണ് സംവിധാനം എന്നും പറഞ്ഞു.സുഗീതിനെ എനിക്ക് ദീർഘ കാലമായി അടുത്ത് അറിയാവുന്ന വെക്തി ആയതു കൊണ്ട് അവരുടെ നിർദ്ദേശം ഞാൻ അംഗീകരിച്ചു.സുഗീത് വളരെ കൃത്യമായി എന്നെകൊണ്ട് അഭിനയിപ്പിക്കുകയും അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഒരു നടനെന്ന നിലയിൽ സുഗീതിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് അഭിമാനമായി കരുതുന്നു.കുട്ടികൾക്കും കുടുംബങ്ങൾക്കും പൊട്ടിച്ചിരിച്ചു കാണാൻ പറ്റുന്ന ഒരു കൊച്ചു ചിത്രമായിരിക്കും “ശിക്കാരി ശംഭു”.ചാക്കോച്ചൻ- സുഗീത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വരുന്ന ജനുവരിയിൽ തീയറ്ററുകളിൽ എത്തും.നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിച്ച കൊണ്ട്

സ്നേഹപൂർവ്വം
ജോണി ആന്റണി

Top