പൈറേറ്റ്‌സ് ഓഫ് ദ് കരീബിയന്‍ എന്ന ഒറ്റ സിനിമയിലൂടെ ലോകത്താകമാനം ആരാധകരെ നേടിയെടുത്ത താരമാണ് നടനാണ് ജോണി ഡെപ്പ്. ഒത്തിരി കാലമായി ആരാധകരുടെ ആവശ്യം പൂര്‍ത്തികരിച്ചിരിക്കുകയാണ് താരം. വ്യാഴാഴ്ചയാണ് ജോണി ഡെപ്പ് ഇന്‍സ്റ്റാഗ്രാം തുടങ്ങിയത്. മുന്നില്‍ കുറച്ചു മെഴുകുതിരികള്‍ കത്തിച്ചുവെച്ചുകൊണ്ട് ഒരു തടികൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ഇരിക്കുന്ന ഫോട്ടോയാണ് ജോണി ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
നിങ്ങള്‍ക്കു വേണ്ടി ഒരു സംഭവത്തിന്റെ ചിത്രീകരണത്തിലാണ് എന്നാണ് ഈ ഫോട്ടോയ്ക്ക് ജോണി കൊടുത്ത അടിക്കുറിപ്പ്. കുറച്ചു സമയങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് നിന്നു തന്നെ ചിത്രീകരിച്ച ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
ലോകത്താകെ നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസെന്ന മഹാമാരിയെക്കുറിച്ചാണ് അദ്ദേഹം വീഡിയോയില്‍ സംസാരിച്ചത്. ഒപ്പം പോപ് ഗായകന്‍ ജോണ്‍ ലെനണിന്റെ ഐസോലേഷന്‍ എന്ന ഗാനം പാടുകയും ചെയ്യുന്നുണ്ട് ജോണി. അതിലൂടെ തന്റെ ഇറങ്ങാന്‍ പോകുന്ന മ്യൂസിക്കല്‍ ആല്‍ബത്തിനെക്കുറിച്ചും അദ്ദേഹം പറയുന്നു. ഗിറ്റാറിസ്റ്റ് ജെഫ് ബെക്കുമായി ചേര്‍ന്നാണ് ആല്‍ബം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു.
വലിയ സ്വീകരണമാണ് ജോണിക്ക് തന്റെ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ നല്‍കിയത്. അക്കൗണ്ട് ഉണ്ടാക്കി നിമിഷങ്ങള്‍കക്കം തന്നെ 1.5 മില്ല്യണ്‍ ഫോളോവേഴ്‌സാണ് താരത്തിനുണ്ടായിരിക്കുന്നത്.