കൊവിഡ് വാക്‌സിന്‍ ഉല്‍പാദനം നിര്‍ത്തിവെച്ച് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഉല്‍പാദനം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നുവെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ ഉത്പാദനം പുനഃരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അതേസമയം, 2022ല്‍ മൂന്ന് ബില്യണ്‍ മുതല്‍ 3.5 ബില്യണ്‍ ഡോളര്‍ വരെ കൊവിഡ് വാക്‌സിന്‍ വില്‍പ്പനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോണ്‍സണ്‍ & ജോണ്‍സണ്‍ അറിയിച്ചു. വികസ്വര രാജ്യങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്ന വാക്‌സിന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
വാക്‌സിന്‍ ഒരു തവണ മാത്രം സ്വീകരിച്ചാല്‍ മതിയെന്നുള്ളതും തണുത്ത താപനിലയില്‍ കൊണ്ടു പോകേണ്ടതില്ലെന്നതുമാണ് വാക്‌സിന്റെ പ്രത്യേകതയെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തണുത്ത താപനിലയില്‍ കൊണ്ടു പോകേണ്ടെന്നതും, ഒരു തവണ മാത്രം സ്വീകരിച്ചാല്‍ മതിയെന്നതുമാണ് ജെ&ജെ നിര്‍മ്മിക്കുന്ന വാക്‌സിന്റെ പ്രത്യേകത.