ബെംഗളൂരു: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ സിംഗിള്‍ ഷോട്ട് കോവിഡ് വാക്‌സിന്‍ ജൂണിലോ ജൂലൈയിലോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തേക്കും. വാക്‌സിന്‍ നിറച്ച് പ്രോസസിങ് പൂര്‍ത്തിയാക്കുന്ന ‘ഫില്‍ ആന്‍ഡ് ഫിനിഷി’ന് വേണ്ടിയാണ് ഇവ എത്തിക്കുക. സിറിഞ്ചുകളില്‍ വാക്‌സിന്‍ നിറയ്ക്കുന്നതും ഷിപ്പിങ്ങിനുവേണ്ടി തയാറാക്കുന്നതുമായി പ്രോസസ് ആണ് ഫില്‍ ആന്‍ഡ് ഫിനിഷ്.
പാശ്ചാത്യ രാജ്യങ്ങളും ജപ്പാനും അംഗീകാരം നല്‍കിയ ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേര്‍ണ വാക്‌സീനുകള്‍ക്ക് അടിയന്തര അനുമതി നല്‍കിയേക്കുമെന്നു ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇത് കമ്പനികളെ പ്രാദേശിക തലത്തില്‍ സുരക്ഷ പരിശോധന നടത്തുന്നതില്‍ നിന്ന് ഒഴിവാക്കും.