ന്യൂഡല്‍ഹി: രാജ്യത്ത് ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകള്‍ അനുമതിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഈ അമേരിക്കന്‍ മരുന്ന് കമ്പനികള്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതിക്ക് ഇതുവരെ അപേക്ഷിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി ആണ് വിവരം പുറത്തു വിട്ടത്. ഫൈസറിനോട് അപേക്ഷ നല്‍കാന്‍ ഡിസിജിഐ രണ്ട് തവണ ആവശ്യപ്പെട്ടിരുന്നു. ഇരു കമ്പനികളും ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ തയാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.