ദിലീപ് എന്റെ ഏറ്റവും നല്ല സുഹൃത്തും സഹോദര തുല്യനുമാണെന്ന് നടനും നിർമ്മാതാവുമായ ജോണി ആന്റണി. ദിലീപിന് എന്ത് സന്തോഷം വന്നാലും അത് തന്റെ സന്തോഷമായിട്ടും അതുപോലെ എന്ത് സങ്കടം വന്നാലും അത് തന്റെ എന്ന് പോലെയാണ് താൻ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോണി ആന്റണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ദിലീപുമായി ബന്ധപ്പെട്ട കേസിൽ നീതിന്യായ വ്യവസ്ഥ സത്യമെന്തെന്ന് വിധിക്കുമെന്നും അതിന് ശേഷം പോരെ ജനകീയ വിചാരണയെന്നും അദ്ദേഹം അഭിമുഖത്തിൽ ചോദിച്ചു.
സഹസംവിധായനായാണ് ജോണി ആന്റണി ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. തുളസീദാസ്, ജോസ് തോമസ്, നിസാര്‍, താഹ, കമല്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-ല്‍ പുറത്തിറങ്ങിയ സി ഐ ഡി മൂസ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2005ല്‍ ദിലീപ്, കാവ്യ മാധവന്‍, രംഭ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊച്ചിരാജാവ് എന്ന ചിത്രം സംവിധാനം ചെയ്തു. 2006ല്‍ മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, ദേവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തുറപ്പുഗുലാന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ഇന്‍സ്‌പെക്ടര്‍ ഗരുഡ്, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം, മാസ്റ്റേഴ്‌സ്, താപ്പാന, ഭയ്യാ ഭയ്യാ, തോപ്പില്‍ ജോപ്പന്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.