‘അരികെ ആരോ..’ ജോണി ജോണി യെസ് അപ്പായിലെ ആദ്യ വീഡിയോ ഗാനം കാണാം

കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രം ജോണി ജോണി യെസ് അപ്പായിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. അരികെ ആരോ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. സംഗീത സംവിധായകരായ ബിജിബാലിന്റെ മകന്‍ ദേവദത്ത് ബിജിബാലും ദീപക് ദേവിന്റെ മകള്‍ ദേവിക ദീപക് ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

അനു സിത്താരയാണ് നായിക. ചിത്രത്തില്‍ ജോണിയായി കുഞ്ചാക്കോ ബോബനും ജൈസയായി അനു സിത്താരയുമാണ് വേഷമിടുന്നത്. മംമ്ത മോഹന്‍ദാസും അമല എന്ന മികച്ച കഥാപാത്രമായി വേഷമിടുന്നുണ്ട്.

മുഴുനീള കോമഡിയായാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. ടിനി ടോം, ഷറഫുദീന്‍, അബുസലീം, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും.

വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും ലിജോപോള്‍ ചിത്രത്തിന്റെ സംയോജനവും നിര്‍വഹിക്കും. ഡിക്‌സണ്‍ പൊഡുത്താസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സതീഷ് കാവില്‍കോട്ട്. ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും.

Top