തിരുവനന്തപുരം: യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ തിരിച്ചുവരുന്നു. യു.ഡി.എഫിലേക്ക് വരാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ നിര്‍ബന്ധിക്കുന്നതായും രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
തന്നോട് കാണിച്ചത് നീതി കേടാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അനുയോജ്യമായ തീരുമാനമെടുക്കുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
അങ്കമാലി സീറ്റിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ജോണി നെല്ലൂര്‍ പാര്‍ട്ടി പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് യു.ഡി.എഫ് വിടാന്‍ കാരണം. ജേക്കബ് വിഭാഗത്തിന് പിറവം സീറ്റ് മാത്രമാണ് നല്‍കിയത്.
സീറ്റ് നല്‍കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് വഞ്ചിക്കുകയാണെന്ന് നെല്ലൂര്‍ ആരോപിച്ചിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗം ഉടന്‍ ചേരുമെന്നാണ് സൂചന.