johny nellore-kerala-congress- jacob

കോട്ടയം: പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളില്ലെന്ന് ജോണി നെല്ലൂര്‍. ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചയെക്കുറിച്ച് അറിയില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. അതേസമയം, യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചയെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളില്ലെന്ന് അനൂപ് ജേക്കബും ആവര്‍ത്തിച്ചു.

സീറ്റ് വിഭജന ചര്‍ച്ചകള്‍ സംബന്ധിച്ച് യുഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുന്ന ജോണി നെല്ലൂര്‍ പാര്‍ട്ടി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ് അനൂപ് ജേക്കബ് വ്രണപ്പെടുത്തിയെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. പാര്‍ട്ടി വേദനിക്കുകയും യുഡിഎഫ് വേദനിക്കാതിരിക്കുകയും ചെയണമെന്നത് പാര്‍ട്ടി നിലപാടല്ല. സീറ്റ് വിഭജന ചര്‍ച്ചയൊക്കെ അനൂപ് മനസിലാക്കുന്നത് ഇപ്പോഴാണ്. മന്ത്രി അനൂപ് ജേക്കബിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ജോണി നെല്ലൂര്‍ നടത്തിയത്. പിറവത്തിനപ്പുറം ഒരു ദേശമുണ്ടെന്ന് അനൂപിനറിയാമോ എന്ന് സംശയമാണെന്നും ജോണി നെല്ലൂര്‍ പരിഹസിച്ചു.

സീറ്റ് നിഷേധിച്ച നിലപാട് പാര്‍ട്ടി്ക്ക് വിലപേശലിനുള്ള അവസരം നിഷേധിച്ചു. ഇത് പാര്‍ട്ടി പ്രവര്‍ത്തരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും നെല്ലൂര്‍ ആരോപിച്ചു.

Top