Johny nellure resigned

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇനി ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു. ആവശ്യപ്പെട്ട നാലു സീറ്റുകളില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. പ്രതിഷേധസൂചകമായി ഔഷധി ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു.

കേരള കോണ്‍ഗ്രസ് ജേക്കബിന് നാലു സീറ്റുകള്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെന്ന് ജോണി മാധ്യമങ്ങളോട് പറഞ്ഞു. അത് ന്യായമായ ആവശ്യമാണ്. 2011ല്‍ അവസാനനിമിഷം മൂവാറ്റുപുഴ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു. പകരം ആവശ്യപ്പെടാത്ത അങ്കമാലി സീറ്റ് നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ നാലുസീറ്റ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമുണ്ടായില്ല. അങ്കമാലി സീറ്റ് ജേക്കബ് വിഭാഗത്തിനില്ല എന്ന് വാര്‍ത്തകള്‍ വരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കില്ല എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഇതെന്നും കേള്‍ക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ജോണി പറഞ്ഞു.

Top