ജോണി ത്രി ഗുയര്‍ സര്‍ക്കാരില്‍ വിജയ്‌യുടെ വില്ലനാകില്ല

sarkar

മേരിക്കന്‍ നടന്‍ ജോണി ത്രി ഗുയന്‍ വിജയ്‌യുടെ സര്‍ക്കാര്‍ സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തില്ല. ജോണി വിജയ് ുടെ വില്ലനായെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ത്യയിലെ ഒരാഴ്ചത്തെ ഷൂട്ടിങ്ങിന് ശേഷം ടീം സര്‍ക്കാര്‍ അമേരിക്കയിലേക്ക് പോകാനിരിക്കുകയാണ്. എ ആര്‍ മുരുകദോസ് ആണ് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്നത്.

ഡോങ് ലി എന്ന കഥാപാത്രമായി ഏഴാം അറിവിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തനായ നടന്‍ കൂടിയാണ് ജോണി. ‘അതര്‍വാസ് ഇരുമ്പു കുതിരൈ’ എന്ന ചിത്രത്തിലും ജോണി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യും മുരുകദോസും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദീപാവലി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.

Top