ജോയ്സ് ജോര്‍ജിന്റെ കുടുംബം ഭൂമി കൈവശപ്പെടുത്തിയത് ആദിവാസികളെ വഞ്ചിച്ച്: റോയ് കെ.പൗലോസ്

ഇടുക്കി: ഇടുക്കി എം പി ജോയ്സ് ജോര്‍ജിന്റെ കുടുംബം ആദിവാസികളെ വഞ്ചിച്ചാണ് കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി കൈക്കലാക്കിയതെന്ന് ഇടുക്കി മുന്‍ ഡി സി സി അധ്യക്ഷന്‍ റോയ് കെ പൗലോസ്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ഉയര്‍ന്ന് വരുന്നത്. ആരോപണങ്ങളെ തള്ളിമാറ്റി ഇടുക്കിയില്‍ വിജയം ജോയ്‌സ് ജോര്‍ജിനൊപ്പം നിന്നു.

എന്നാല്‍, 1974 ഭൂസര്‍വേയില്‍ കൊട്ടക്കമ്പൂര്‍ അമ്പത്തെട്ടാം ബ്ലോക്കിലെ ഭൂമി നിയമപരമായി നേടിയതാണെന്ന് തെളിയിക്കാന്‍ ജോയ്‌സിനായിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഭൂരേഖകളുമായി ഹാജരാകാന്‍ ദേവികുളത്തെ മാറി വന്ന മൂന്ന് സബ് കളക്ടര്‍മാരും നിര്‍ദ്ദേശം നല്‍കിയിട്ടും ജോയ്‌സ് തയ്യാറായില്ല.

Top