തിരുവനന്തപുരം: ജോജു ജോര്‍ജ് നായകനായി അഖില്‍ മാരാര്‍ സംവിധാനം ചെയ്ത രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ ഒരു താത്വിക അവലോകനം ഡിസംബര്‍ 3ന് തിയേറ്ററുകളിലെത്തും. ആനുകാലിക രാഷട്രീയ സംഭവ വികാസങ്ങളെ നര്‍മത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. തിരക്കഥയും അഖില്‍ മാരാര്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
രാഷ്ട്രീയ ഇടപെടലുകളെ അതിജീവിക്കാന്‍ പോരാടുന്ന ശങ്കര്‍ എന്ന കരാറുകാരന്റെ വേഷമാണ് ചിത്രത്തില്‍ ജോജു അവതരിപ്പിക്കുന്നത്. അടുത്തിടെ ജോജുവിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വിവാദമായ വഴിതടയല്‍ സമരത്തോട് സാമ്യമുള്ള സംഭവങ്ങള്‍ ചിത്രത്തിലുണ്ടെന്ന സൂചനയാണ് സംവിധായകന്‍ നല്‍കുന്നത്.
ആക്ഷേപഹാസ്യത്തോടൊപ്പം സ്പൂഫും ചേര്‍ന്നതാണ് അവതരണ രീതി.മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചുറ്റുപാടുമുള്ള ജീവിതത്തെ സാധാരണക്കാരന് വേഗം ബന്ധപ്പെടുത്താവുന്ന തരത്തിലാവും സിനിമ പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുകയെന്ന് അഖില്‍ മാരാര്‍ പറഞ്ഞു.
ചിത്രത്തിലെ ‘ആന പോലൊരു വണ്ടി’ എന്ന ഗാനം യൂട്യൂബില്‍ തരംഗമായിരുന്നു. ടീസറുകള്‍ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അഭിരാമി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍,ജയകൃഷ്ണന്‍, മാമുക്കോയ, പ്രേം കുമാര്‍, മേജര്‍ രവി തുടങ്ങി താര നിരയും ചിത്രത്തില്‍ അണിനിരക്കുന്നു.