ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; ജാമ്യം കിട്ടിയ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തിറങ്ങി

കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ ജാമ്യം കിട്ടിയ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. അഞ്ച് പേരെയും ജയിലില്‍ നിന്ന് പ്രകടനമായിട്ടാണ് കൊണ്ടുപോയത്. കള്ളകേസാണ് ചുമത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ജാമ്യം ലഭിച്ചതെന്ന് ടോണി ചമ്മിണി മാധ്യമങ്ങളോട് പ്രതികരിച്ചു.

മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാള്‍ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. അതേസമയം, രണ്ടാം പ്രതി ജോസഫിന്റെ ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ 12 ലേക്ക് മാറ്റി വെച്ചു.

 

Top