അപകടകാരികളായ ആപ്ലിക്കേഷനുകളെ പലപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കാറുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നവ , മാൽവെയർ കടന്നു കൂടിയവ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കാറ്. ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ കടന്നൂകൂടിയ ജോക്കര്‍ മാല്‍വെയറാണ് ഗൂഗിളിനെ പ്രതിസന്ധിയിലാക്കുന്നത്.
ഏറ്റവും പുതിയ ജോക്കർ മാൽവെയർ ആപ്ലിക്കേഷനുകൾ ‘Zscaler ThreatLabZ’ ഗവേഷകർ കണ്ടെത്തിയിരുന്നു. മൂന്നു വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. വലിയ വെല്ലുവിളി തന്നെയായിരുന്നു ഈ മാൽവെയർ കാരണം ഗൂഗിൾ നേരിട്ടത്. ഇപ്പോള്‍ ജോക്കര്‍ മാല്‍വെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മാല്‍വെയര്‍ കടന്നൂകൂടിയ 17 ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് 34 ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കിയത്. ഫോണുകളിൽ കടന്നുകൂടിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും.
Separate Doc Scanner, Convenient Scanner 2, Emoji Wallpaper, com.remindme.alram, com.peason.lovinglovemessage, com.hmvoice.friendsms, Safety AppLock, com.LPlocker.lockapps, All Good PDF Scanner, Mint Leaf Message-Your Private Message, Unique Keyboard Fancy Fonts & Free Emoticons, Tangram App Lock, com.cheery.message.sendsms (two different instances), com.contact.withme.texts, Fingertip GameBox, Push Message- Texting & SMS, com.training.memorygame, com.file.recovefiles, com.relax.relaxation.androidsms, com.imagecompress.android, All Good PDF Scanner, Hummingbird PDF Converter Photo to PDF, Blue Scanner, Paper Doc Scanner, Part Message, Care Message, Talent Photo Editor Blur focus, Desire Translate, Meticulous Scanner, Style Photo Collage, One Sentence Translator Multifunctional Translator, Private SMS, Direct Messenger എന്നിവയാണ് ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 34 ആപ്ലിക്കേഷനുകള്‍.