കോഴിക്കോട്: കൂടത്തായി കേസിലെ പ്രധാന പ്രതി ജോളിയെ ഒരു കേസില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചാടിയില്‍ മാത്യു വധക്കേസിലാണ് ഇന്ന് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊയിലാണ്ടി സിഐ കോഴിക്കോട് ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ബുധനാഴ്ച ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് ജോളി അറസ്റ്റിലാകുന്ന നാലാമത്തെ കേസാണിത്.നേരത്ത പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ജോളിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു. ആല്‍ഫൈന്‍ വധക്കേസില്‍ കസ്റ്റഡികാലാവധി അവസാനിച്ചതോടെയാണ് താമരശേരികോടതിയില്‍ ഹാജരാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയത്.
അതേസമയം ജോളി വിദ്യാഭ്യാസ രേഖകള്‍ വ്യാജമായിനിര്‍മിച്ചസംഭവത്തില്‍ അന്വേഷണം എംജി, കേരള സര്‍വകലാശാലകളിലേക്കും അന്വേഷണസംഘം വ്യാപിപ്പിക്കുകയാണ്. പ്രീഡിഗ്രി വിജയിച്ചിട്ടില്ല എന്ന് പൊലീസ് കണ്ടെത്തിയ ജോളിയുടെ പേരില്‍ നിലവില്‍ എംജി സര്‍വകലാശാലയുടെ ബികോം,കേരള സര്‍വകലാശാലയുടെ എംകോം സര്‍ട്ടിഫിക്കറ്റുകളാണ് ഉള്ളത്. പൊലീസ് സംഘം ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ഇന്ന് രണ്ട് സര്‍വകലാശാലകളിലുമെത്തും. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളാണ് കൂടത്തായിയിലെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്താന്‍ പൊലീസ് സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.