കോട്ടയം: കേരളത്തെ നടുക്കിയ പത്തൊമ്പതുകാരന്‍ ഷാന്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോമോനെ കാപ്പ ചുമത്തി ജയിലിലടച്ചു.
ഷാന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജോമോനെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഗുണ്ടാ നേതാവായിരുന്ന ജോമോന്‍ നേരത്തെ കാപ്പയില്‍ ഇളവ് ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഷാനെ കൊലപ്പെടുത്തിയത്. ഷാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടിടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ കാപ്പയില്‍ ഇളവ് കൊടുത്തത് വിവാദമായിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ഷാനിനെ കൊലപ്പെടുത്തിയത്. അരുകൊലയ്ക്ക് കാരണം സാമൂഹിക മാധ്യമത്തിലെ ലൈക്കും കമന്റുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുല്‍ച്ചാടി ലുദീഷിനെ ഷാന്‍ ബാബുവിന്റെ സുഹൃത്തായ സൂര്യനും സംഘവും മര്‍ദ്ദിച്ച ദൃശ്യത്തിന് ഷാന്‍ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാന്‍ പ്രകോപനമായതെന്നാണ് പൊലീസ് പറയുന്നത്.