അമ്മന്‍: തെക്കന്‍ ജോര്‍ദാനിലെ കരാക്കില്‍ ഒരു കനേഡിയന്‍ വിനോദ സഞ്ചാരി അടക്കം ഏഴു പേരെ അജ്ഞാത സംഘം വെടിവച്ചു കൊന്നു.
കൊല്ലപ്പെട്ടവരില്‍ നാലു പൊലീസുകാരും ഉള്‍പ്പെടുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ജോര്‍ദാന്റെ തലസ്ഥാനമായ അമ്മനില്‍ നിന്നും 120 അകലെയുള്ള പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ കരാക്കിലെ വിവിധ ഇടങ്ങളിലാണ് ആയുധധാരികള്‍ ആക്രമണം അഴിച്ചുവിട്ടത്.
പ്രദേശത്തെ വീട്ടില്‍ ഒളിച്ചിരുന്ന ആയുധധാരികള്‍ പൊലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. അതേസമയം, നഗരത്തിലെ കാസ്റ്റിലില്‍ ഒളിച്ചിരുന്ന ആയുധധാരികള്‍ കരാക്ക് പൊലീസ് സ്റ്റേഷനു നേരെയും വെടിവച്ചു. ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.