ലണ്ടന്‍: ലോക ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. പെലെയുടെ പ്രധാന ഉപദേഷ്ടാവായ ജോസ് ഫ്രൊണസ് റോഡ്രിഗസാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്.
‘ആ വാര്‍ത്ത ആരാണ് മെനഞ്ഞതെന്ന് എനിക്കറിയില്ല. അദ്ദേഹം വീട്ടില്‍ സുഖ ചികിത്സയിലാണ്. ശാരീരീക ബുദ്ധിമുട്ടുകളൊന്നുമില്ല’- ജോസ് ഫ്രൊണസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് യാത്ര ചെയ്യവെയായിരുന്നു പെലെയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്.
മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ. 21 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതത്തില്‍ 1281 ഗോളുകളാണ് താരം അടിച്ചെടുത്തത്.